top of page
Search
  • trueeyesmedia

ഓണം: ആകര്‍ഷക ഓഫറുകളുമായി ഹീറോ



കൊച്ചി: ഓണാഘോഷങ്ങളോട് അനുബന്ധിച്ച്‌ ഹീറോ ഇലക്‌ട്രിക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ഹീറോ ഇലക്‌ട്രിക് ഇരുചക്ര വാഹനം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്ബോള്‍ 4,000 രൂപ ഫ്ളാറ്റ് ഡിസ‌്‌കൗണ്ട് ലഭിക്കും. ഇലക്‌ട്രിക് അല്ലെങ്കില്‍ പെട്രോള്‍ വാഹനം എക്‌സ്‌ചേഞ്ച് ചെയ്യുമ്ബോള്‍ 4,000 രൂപ അഡിഷണല്‍ ഡിസ്‌കൗണ്ടും നേടാം.

പലിശരഹിത സ്‌കീമാണ് മൂന്നാമത്തെ ഓഫര്‍. ത്രിദിന റിട്ടേണ്‍ പോളിസിയും ഹോം ഡെലിവറി സംവിധാനവും തുടരും. നിലവിലുള്ള ഹീറോ ഉടമ ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് 2,000 രൂപയുടെ അധിക ആനുകൂല്യവും നേടാം. ശുപാര്‍ശ ചെയ്യുന്ന ഉപഭോക്താവിന് ആയിരം രൂപയുടെ ആമസോണ്‍ വൗച്ചറും ലഭിക്കും.

വെലോസിറ്രി, ഗ്ളൈഡ് ഒഴികെയുള്ള എല്ലാ മോഡലുകള്‍ക്കും ഓഫര്‍ ബാധകമാണെന്ന് ഹീറോ ഇലക്‌ട്രിക് സി.ഇ.ഒ സോഹീന്ദര്‍ ഗില്‍ പറഞ്ഞു. 2,999 രൂപ നല്‍കി മോഡലുകള്‍ ബുക്ക് ചെയ്യാം.


0 views0 comments

Opmerkingen


bottom of page