തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണവിഭാഗത്തില്‍ തീപിടിത്തമുണ്ടായ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. വി.ടി ബല്‍റാം, വി.എസ്. ശിവകുമാര്‍ എംഎല്‍എ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സംസ്ഥാന ഭരണത്തലവന് എന്ന നിലയില്‍ ഗവര്‍ണര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി രമേശ് പറഞ്ഞു. ബുധനാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ച് വിശദമായ നിവേദനം നല്‍കുമെന്നും രമേശ് പറഞ്ഞു.
@trueeyesmedia
Comentários